ലുക്കൗട്ട് പോസ്റ്റർ പതിപ്പിച്ചിട്ടും പി.പി. ദിവ്യയെ കണ്ടാൽ തിരിച്ചറിയാനാകാതെ പൊലീസ്. സമരവുമായി യൂത്ത് കോൺഗ്രസ്.

ലുക്കൗട്ട് പോസ്റ്റർ പതിപ്പിച്ചിട്ടും പി.പി. ദിവ്യയെ കണ്ടാൽ തിരിച്ചറിയാനാകാതെ പൊലീസ്. സമരവുമായി യൂത്ത് കോൺഗ്രസ്.
Oct 25, 2024 06:37 PM | By PointViews Editr

കേളകം (കണ്ണൂർ): എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ സമരം ശക്തമാകുകയാണ്. ഇതിൻ്റെ ഭാഗമായി കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ലുക്കൗട്ട് നോട്ടിസ് പതിപ്പിച്ചു വരികയാണ്. കേളകം പോലീസ് സ്റ്റേഷന് മുന്നിലും പോസ്റ്റർ പതിപ്പിച്ചു. കൈകളും കാലുകളും കണ്ണുകളും സിപിഎം കിങ്കരന്മാരാൽ ബന്ധിക്കപ്പെട്ട പോലീസ് സേനയിൽനിന്നും ഇത്തരമൊരു നടപടിയല്ലാതെ പ്രതീക്ഷിക്കുന്നില്ലെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ ജെയ്സൺ സമരം ഉദ്ഘാടനം ചെയ്യവെ ആരോപിച്ചു.

യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം പ്രസിഡന്റ്‌ റെജിനോൾഡ് ബിജു സ്വാഗതം അർപ്പിച്ച സമരത്തിൽ കേളകം മണ്ഡലം പ്രസിഡന്റ്‌ ടോണി വർഗീസ് അധ്യക്ഷത വഹിച്ചു.

കെ.എസ്.യു ജില്ലാ സെക്രട്ടറി എബിൻ പുന്നവേലിൽ, ടോണി പാലമറ്റം, ബ്ലോക്ക്‌ സെക്രട്ടറിമാരായ ജിജോ ആന്റണി, വിപിൻ ഫ്രാൻസിസ്, ജോബി പാണ്ടഞ്ചേരി, സോണി തോമസ്, തുടങ്ങിയവർ സംസാരിച്ചു.

Despite putting up a lookout poster, P.P. The police did not recognize Divya when they saw her. Youth Congress with strike.

Related Stories
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
Top Stories